കൊറോണ സാമ്പത്തികവര്‍ഷം വ്യോമയാന കമ്പനികളുടെ വരുമാനത്തില്‍ 24 ലക്ഷം കോടിരൂപയുടെ നഷ്ടം

മുംബൈ: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ആഗോള വിമാനക്കമ്പനികളില്‍ പകുതിയിലധികവും നിലനില്‍പ്പിനായി കഷ്ടപ്പെടുകയാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വ്യക്തമാക്കി. തുടര്‍ന്ന് തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചതുവഴി 2020 സാമ്പത്തികവര്‍ഷം ആഗോളതലത്തില്‍ വ്യോമയാന കമ്പനികളുടെ വരുമാനത്തില്‍ 24 ലക്ഷം കോടിരൂപയുടെ കുറവുണ്ടായി.

ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വരുമാന നഷ്ടമെന്നും അയാട്ട പറഞ്ഞു. കൊറോണയെ തുടര്‍ന്ന് ആഗോള ജി.ഡി.പി. യില്‍ ആറുശതമാനം വരെ കുറവുണ്ടായേക്കാം എന്നുമാണ് കണക്കാക്കുന്നത്. രണ്ടാം പാദത്തിലായിരിക്കും സ്ഥിതി രൂക്ഷമാകുന്നത്. അതേസമയം ബെല്‍ജിയവും സ്വീഡനും വിമാനക്കന്പനികള്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Comments are closed.