ഡല്‍ഹിയില്‍ പീസ ഡെലിവറി ഏജന്റിന് കൊവിഡ് സ്ഥിരീകരിച്ചു ; 72 കുടുംബങ്ങളെ ക്വാറന്റൈനിലാക്കി
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പീസ ഡെലിവറി ഏജന്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ 20 ഡെലിവറി ബോയ്സും പീസ വാങ്ങിയ 72 കുടുംബങ്ങളെയും ക്വാറന്റൈനിലാക്കി. സൗത്ത് ഡല്‍ഹിയിലെ ഹൗസ് ഖാസ്, മാളവിയ നഗര്‍, സാവിത്രി നഗര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 12 വരെയുള്ള 15 ദിവസങ്ങള്‍ ഇയാള്‍ പീസ എത്തിച്ച കുടുംബങ്ങളെയാണ് ക്വാറന്റൈനിലാക്കിയത്.
ഒരു റെസ്റ്റോന്റിലെ വിതരണക്കാരന് കൊവിഡ് ബാധിച്ചുവെന്ന് ഇന്നാണ് അറിഞ്ഞതെന്നും ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാളവിയ നഗറില്‍ ഏതാനും ഇടപാടുകാര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നുവെന്നും പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയായ സൊമോട്ടോ അറിയിച്ചു. അതേസമയം ചില ഓര്‍ഡറുകള്‍ സൊമോട്ടോയുടെതാണ്. ഭക്ഷണം വിതരണം ചെയ്ത സമയത്ത് ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റ് അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൊമോട്ടോ വ്യക്തമാക്കുന്നു.
Comments are closed.