അമേരിക്കയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ന്യുയോര്‍ക്ക്: അമേരിക്കയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ന്യുയോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം മോനിപ്പള്ളി സ്വദേശി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍ (63) ആണ് മരിച്ചത്. 25 വര്‍ഷം മുന്‍പാണ് പോള്‍ സെബാസ്റ്റിയന്‍ അമേരിക്കയിലേക്ക് എത്തിയത്.

ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കേയാണ് കൊവിഡ് ബാധിച്ചത്. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 10 ദിവസമായി പോള്‍ വെന്റിലേറ്ററിലായിരുന്നു. അതേസമയം പോളിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. തൊടുപുഴ മുതലക്കോടം പാറത്തലക്കല്‍ കുടുംബാംഗം എലിസബത്ത് ആണ് ഭാര്യ. ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍: ഡോ. അലീന, മെറിന്‍ (വിദ്യാര്‍ത്ഥി) യാണ്.

Comments are closed.