Ultimate magazine theme for WordPress.

സംസ്ഥാനങ്ങളിലേക്ക് അധികാര വികേന്ദ്രീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ദില്ലി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെന്നും എന്നാല്‍ പരസ്പരം പോരടിക്കാനുള്ള സമയമല്ല ഇതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. സംസ്ഥാനങ്ങളിലേക്ക് അധികാര വികേന്ദ്രീകരണം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കൊവിഡ് 19 പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയില്ല. തന്ത്രപരമായി കൈകാര്യം ചെയ്യണം. അവരവരുടേതായ രീതിയില്‍ ഈ മഹാവ്യാധിയെ പിടിച്ചു കെട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ആവശ്യമാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടായിരിക്കണം. അതേ സമയം സംസ്ഥാനങ്ങള്‍ക്കും അവരുടെ പ്രദേശങ്ങളില്‍ അധികാരമുണ്ടായിരിക്കണം. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ വിമര്‍ശിക്കാനോ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടുകളായി മാറാതിരിക്കാന്‍ പരിശോധനകള്‍ കര്‍ശനമായി നടത്തേണ്ടത് അത്യാവശ്യമാണെന്നും ലോക്ക്ഡൗണിന് വൈറസിനെ പരാജയപ്പെടുത്താന്‍ കഴിയില്ല. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. വൈറസിനെ നമ്മള്‍ പരിശോധനയിലൂടെ പിന്തുടരണം. വൈറസിനെ മറികടന്ന് പോകാന്‍ നമുക്ക് സാധിക്കണം. സര്‍ക്കാരിന് നല്‍കാനുള്ള ഉപദേശം ഇതാണ്. തന്ത്രപരമായും ആക്രമണോത്സുകതയോടും പരിശോധനകള്‍ നടത്തേണ്ടതാവശ്യമാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

Comments are closed.