ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കളക്ഷന്‍ നേരിട്ട് ബോളിവുഡ് ചിത്രങ്ങള്‍

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ഹോളിവുഡ് എന്നോ ഇന്ത്യന്‍ സിനിമയെന്നോ ഭേദമില്ലാതെ ചലച്ചിത്ര വ്യവസായം കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആദ്യഘട്ട ലോക്ക് ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 25ന് മുന്‍പുതന്നെ രാജ്യത്തെ ഭൂരിഭാഗം സിനിമാ തീയേറ്ററുകളും അടച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമായ ബോളിവുഡിന്റെ മാര്‍ച്ച് മാസത്തെ നഷ്ടക്കണക്കുകള്‍ പുറത്തുവരുന്നു.

തീയേറ്റര്‍ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കളക്ഷനാണ് ബോളിവുഡ് ചിത്രങ്ങള്‍ മാര്‍ച്ച് മാസത്തില്‍ നേടിയതെന്ന് എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റായ കൊയ്‌മൊയ് വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയത്. ടൈഗര്‍ ഷ്രോഫ് നായകനായ ബാഗി 3, ഇര്‍ഫാന്‍ ഖാന്‍ നായകനായ അംഗ്രേസി മീഡിയവും. എന്നാല്‍ രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 108 കോടി രൂപ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ബോളിവുഡിന്റെ ആകെ തീയേറ്റര്‍ കളക്ഷന്‍ 370 കോടി രൂപ ആയിരുന്നു.

Comments are closed.