2015 ലോകകപ്പില്‍ പരിക്ക് വകവെയ്ക്കാതെയാണ് കളിച്ചതെന്ന് മുഹമ്മദ് ഷമി
ലഖ്നൗ: 2015 ഓസ്ട്രേലിയ- ന്യസിലന്‍ഡ് ലോകകപ്പില്‍ പരിക്ക് വകവെയ്ക്കാതെയാണ് കളിച്ചതെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. അന്ന് ക്യാപ്റ്റന്‍ എം എസ് ധോണിയും ഫിസിയൊ നിതിന്‍ പട്ടേലും നല്കിയ പിന്തുണയാണ് ആത്മവിശ്വാസം നല്‍കിയതെന്നും താരം പറയുന്നു.
2015 ലോകകപ്പില്‍ കടുത്ത വേദന സഹിച്ചാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ തന്റെ കാല് മുട്ടിന് പൊട്ടലേറ്റു. പിന്നീട് ആ ലോകകപ്പ് പൂര്‍ത്തിയാക്കിയത് ഈ വേദനയോടെയാണ്. പരിക്ക് വകവെയ്ക്കാതെയാണ് കളിച്ചത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് എല്ലാ ദിവസവും ഡോക്ടര്‍മാര്‍ തന്റെ മുട്ടില്‍ നിന്ന് നീര് പുറത്തെടുക്കാറുണ്ടായിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും തനിക്ക് നടക്കാന്‍ പോലും കഴിയാറുണ്ടായിരുന്നില്ല. ദിവസവും മൂന്ന് വേദന സംഹാരികളാണ് കഴിച്ചിരുന്നത്. എന്റെ കാലുകള്‍ക്ക് ഓപ്പറേഷന് വേണമെന്നാണ് അന്ന് നിതിന്‍ പറഞ്ഞത്- ഇന്‍സ്റ്റഗ്രാമില്‍ ഇര്ഫാന് പഠാനുമായുള്ള ചാറ്റിങ്ങിനിടെ ഷമി പറയുന്നു. 2015 ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമി 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
Comments are closed.