മഹാരാഷ്ട്രയില്‍ 165 പേര്‍ക്ക് കൂടി കൊവിഡ് ; സംസ്ഥാനത്ത് ആകെ 3081 പേര് രോഗബാധിതരായി
മുംബൈ: മഹാരാഷ്ട്രയില്‍ 165 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ 3081 പേര് രോഗബാധിതരായി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 165 പേരില്‍ 107 പേര് മുംബൈയിലാണ്. പൂനെയില്‍ 19 പേര്‍ക്കും നാഗ്പൂരില്‍ 10 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് 187 പേര് ഇതുവരെ മരിച്ചു. അതേസമയം മുംബൈയിലെ ധാരാവിയിലും മലയാളി നേഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചത് കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12380 ആയി. മരണസംഖ്യ 414 ആയി. നിലവില്‍ 10477 പേര് ചികിത്സയിലുണ്ട്. 1488 പേര് രോഗമുക്തരായി.
Comments are closed.