മാക്സി-സ്കൂട്ടറായ NMAX 155 യമഹ തായ്‌ലൻഡിൽ പുറത്തിറക്കി

പ്രീമിയം മാക്സി-സ്കൂട്ടറായ NMAX 155 യമഹ തായ്‌ലൻഡിൽ പുറത്തിറക്കി. കൂടുതൽ അഗ്രസ്സീവ് രൂപകൽപ്പനയിൽ വരുന്ന സ്കൂട്ടറിന് TBH 85,900 അല്ലെങ്കിൽ ഏകദേശം 2 ലക്ഷം രൂപയാണ് വില. 2020MY യമഹ NMAX 155 മെച്ചപ്പെട്ട റൈഡ് പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ പുതിയ സവിശേഷതകളും സാങ്കേതിക പരിഷ്കരണങ്ങളും വാഹനം ഉൾക്കൊള്ളുന്നു.

യമഹ NMAX 155 -ന് മുൻവശത്ത് ഒരു എൽ‌ഇഡി ഹെഡ്‌ലൈറ്റ് ലഭിക്കുന്നു. ഒരു ടിൻ‌ഡ് വൈസറിന് ചുവടെയാണ് ഹെഡ്‌ലൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. മുന്നിലെ ഇൻഡിക്കേറ്ററുകൾ ഫെൻഡറുമായി വിന്യസിച്ചിരിക്കുന്നു. അത് ഒരു സവിശേഷ ഡിസൈൻ ശൈലിയായി കാണപ്പെടുന്നു. ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഉൾപ്പടെ പൂർണ്ണ എൽഇഡി യൂണിറ്റാണ് പിൻഭാഗത്തും ലഭിക്കുന്നത്.

ഇന്തോനേഷ്യ-സ്പെക്ക് NMAX 155 മായി താരതമ്യപ്പെടുത്തുമ്പോൾ, തായ് പതിപ്പിൽ ചില പ്രധാന ഉപകരണങ്ങൾ നഷ്‌ടമാവുന്നു. തായ് പതിപ്പി കീലെസ്സ് സ്റ്റാർട്ട്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ കമ്പനി നൽകുന്നില്ല.

പുതിയ സവിശേഷതകളിൽ, 2020 NMAX 155 -ന് ഒരു സ്‌പോർടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നു. ഹാൻഡിൽബാറിൽ നൽകിയിരിക്കുന്ന സമർപ്പിത സ്വിച്ച് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ സിസ്റ്റത്തിലെ വിവിധ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.

മുന്നിലെ ഗ്ലോവ് കമ്പാർട്ടുമെന്റിന്റെ മുകളിൽ ഇടതുവശത്ത് ഒരു യുഎസ്ബി ചാർജിംഗ് പോർട്ടും നിർമ്മാതാക്കൾ ചേർത്തു. സുരക്ഷയുടെ കാര്യത്തിൽ, സ്കൂട്ടറിൽ ഇരട്ട-ചാനൽ ABS, ഇരു വശങ്ങളിലും ഡിസ്ക് ബ്രേക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

മുൻവശത്ത് സ്റ്റോറേജ് കമ്പാർട്ട്മെന്റ്, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്ബോർഡ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. തായ്‌ലൻഡിൽ, ബ്ലാക്ക്, ഗ്രേ, ബ്ലൂ, റെഡ് എന്നീ നാല് നിറങ്ങളിൽ പുതിയ യമഹ NMAX 155 ലഭ്യമാണ്.

1935 mm നീളവും 740 mm വീതിയും 1160 mm ഉയരവുമാണ് സ്കൂട്ടറിനുള്ളത്. 131 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ബാക്ക്ബോൺ ഫ്രെയിമിൽ ഒരുക്കിയിരിക്കുന്ന മാക്സി-സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗാർആം സസ്‌പെൻഷനും ഉപയോഗിക്കുന്നു.

155 സിസി ലിക്വിഡ്-കൂൾഡ് SOHC നാല്-വാൽവ് എഞ്ചിനാണ് യമഹയുടെ പുതിയ NMAX 155 -ൽ പ്രവർത്തിക്കുന്നത്. ഇത് 8,000 rpm -ൽ 14.9 bhp കരുത്തും 6,000 rpm -ൽ 14.4 Nm torque ഉം പുറപ്പെടുവിക്കുന്നു.

എഞ്ചിൻ വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA) സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അത് റൈഡിംഗിലുടനീളം മികച്ച പ്രകടനം ഉറപ്പാക്കുന്നു. യമഹ YZF-R15 V3.0 -ക്ക് കരുത്ത് നൽകുന്ന അതേ യൂണിറ്റാണ് മാക്സി സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റോപ്പ് / സ്റ്റാർട്ട് സിസ്റ്റവും യമഹ വാഹത്തിൽ ചേർത്തിരിക്കുന്നു.

Comments are closed.