ലോക്ക്ഡൗൻ മറവിൽ തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വൻ വ്യാജവാറ്റ്;1255 ലിറ്റർ കോടയും 42.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി എക്സൈസ് നടത്തിയ റെയ്ഡിൽ 1255 ലിറ്റർ കോടയും 42.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

കോവി ഡ് -19 വ്യാപനം തടയുന്നത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ്ശപ്രകാരം
എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ
ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി, എക്സൈസ് ഇന്റലിജൻസിന് ലഭിച്ച
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
നെയ്യാറ്റിൻകര പാറശാല മുര്യങ്കര ഭാഗത്ത്
നടത്തിയ പരിശോധനയിൽ പളളിനട കുഞ്ചോട്ടുവിളാകത്ത് വീട്ടിൽ നിന്നും 300 ലിറ്റർ
കോടയും 5 ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടർ ഉൽപ്പെടെ ചാരായം വാറ്റാൻ ഉപയോഗിക്കുന്ന രണ്ട് സെറ്റ് വാറ്റുപകാരണങ്ങളും പിടികൂടി. വീട്ടിലെ താമസക്കാരനായ തങ്കപ്പൻ മകൻ സനൽ എന്ന് വിളിക്കുന്ന 44 വയസുള്ള അനിൽകുമാറിനെ അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് ഉണ്ടപ്പാറ, ഒറ്റക്കൊമ്പ് ഭാഗത്തു നടത്തിയ റെയ്‌ഡിൽ 580 ലിറ്റർ കോടയും 5.5 ലിറ്റർ ചാരായവും വാറ്റുപകരങ്ങളും സഹിതം ഉണ്ടപ്പാറ സ്വദേശി ബിനീഷിനെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്യുകയും സഹായി ഫ്രാങ്ക്‌ളിനെ രണ്ടാം പ്രതിയായും കേസെടുത്തു.
325 ലിറ്റർ ടാങ്ക്, 200 ലിറ്റർ ഇരുമ്പ് വീപ്പ, 200 ലിറ്ററിന്റെ അലൂമിനിയം പാത്രം,ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്,എന്നിവയും പിടികൂടി.

വെള്ളറട വില്ലേജിൽ കുന്നുംപാറ റസലയ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിനുള്ളിൽ നിന്നും ഒരു ലിറ്റർ ചാരായവും, വാറ്റാൻ പാകത്തിന് സമോവറുകളിലും കന്നാസുകളിലുമായി സൂക്ഷിച്ചിരുന്ന 270 ലിറ്ററോളം വരുന്ന കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
സംഘത്തെ കണ്ട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പന്നിമല ജയനെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.

ചിറയിൻകീഴ് അഴൂർ, പെരുമാതുറ, കേന്ദ്രികരിച്ച് വൻ തോതിൽ ചാരായ വിൽപ്പന നടത്തിവന്ന നിരവധി മയക്കുമരുന്ന്, ക്രിമിനൽ കേസുകളിലെ പ്രതിയായ ജിം അനീഷ് എന്ന് വിളിക്കുന്ന മംഗലാപുരം സ്വദേശി അനീഷിനെ ഇരുപത് ലിറ്റർ ചാരായവുമായി പിടികൂടി.
കൂടാതെ മറ്റു വിവിധ കേസുകളിലായി 125 ലിറ്റർ കോടയും, പതിനൊന്ന് ലിറ്റർ ചാരായവും, വാറ്റ് ഉപകരങ്ങളും പിടികൂടി അബ്കാരി കേസ്സുകൾ രജിസ്റ്റർ ചെയ്തതു വരും ദിവസങ്ങളിലും കർശന പരിശോധനകൾ നടത്തുമെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.