സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ.
തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം ഒരു തരത്തിലും മറികടക്കുന്ന തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന ജാഗ്രതയും തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ട്.
ഇളവുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കിലും അത് ഏപ്രില്‍ ഇരുപതിന് ശേഷം മാത്രമെ നടപ്പാക്കു. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
നിലവില്‍ കേന്ദ്രത്തിന്റെ ഹോട് സ്പോട്ട് തരം തിരിക്കല്‍ അശാസ്ത്രീയം എന്നും വിലയിരുത്തല്‍.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍ വരികയെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍ . കേന്ദ്ര ലിസ്റ്റില്‍ കോഴിക്കോട് ഗ്രീന്‍ ലിസ്റ്റിലും നിലവില്‍ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഈ ആശയക്കുഴപ്പം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാനാണ് ധാരണ.
Comments are closed.