ആലപ്പുഴയിൽ വൻ വ്യാജ അരിഷ്ട വേട്ട 700 ലിറ്ററോളം വരുന്ന അരിഷ്ടം കണ്ടെടുത്തു.

ആലപ്പുഴ: ആലപ്പുഴയിൽ വീര്യം കൂടിയ വ്യാജ അരിഷ്ടം എക്സൈസ് സ്‌ക്വാഡിന്റെ പരിശോധനയിൽ പിടികൂടി.ഇതുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ആലപ്പുഴ എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ബിജുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ അമൽ രാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ആലപ്പുഴ പഴവീട് കേന്ദ്രീകരിച്ചു അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവേദ കടയിൽ സൂക്ഷിച്ചിരുന്ന 1500 കുപ്പിയിൽ 700 ലിറ്ററോളം വരുന്ന വീര്യം കൂടിയ അരിഷ്ടം കണ്ടെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മദ്യ ശാലകൾ പൂട്ടിയ സാഹചര്യത്തിൽ, ലക്ഷ്യമിട്ടിരുന്ന വലിയ അനധികൃത അരിഷ്ട വിൽപ്പനയാണ് എക്സൈസ് സംഘം തകർത്തത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ എ.അജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ, ബിപിൻ പി.ജി., പ്രദീഷ് പി. , വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എം.വി. എന്നിവർ പങ്കെടുത്തു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.