Ultimate magazine theme for WordPress.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു ; ആകെ മരണം 145000 കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നപ്പോള്‍ ആകെ മരണം 145000 കടന്നു. അമേരിക്കയില്‍ മരണം മുപ്പത്തിമൂവായിരവും സ്‌പെയിനില്‍ മരണം പത്തൊമ്പതായിരവും കടന്നു. അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും മോശം അവസ്ഥ പിന്നിട്ടിതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീക്കാനുള്ള പുതിയ മാര്‍ഗരേഖ പ്രസിഡന്റ് പ്രഖ്യാപിച്ചു. നിലവിലെ കണക്കുകള്‍ കുറയുന്നതായി സംസ്ഥാന ഗവര്‍ണര്‍മാരും പറഞ്ഞിരുന്നു. ബ്രിട്ടണില്‍ ഇന്നലെ വീണ്ടും മരണ നിരക്ക് കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അടുത്ത മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി.

അതേസമയം ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, കൊവിഡ് പ്രതിരോധത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയെ പുറത്താക്കി. മെയ് മൂന്ന് വരെ പോളണ്ടിന്റെ അതിര്‍ത്തികള്‍ അടച്ചിടുമെന്ന് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി വ്യക്തമാക്കി.

Comments are closed.