അടിമാലി ഈറ്റക്കാട്ടില്‍ ചാരായംവാറ്റിയ മൂന്ന് പേര് പിടിയില്‍ ; അഞ്ച് ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും പിടിച്ചെടുത്തു
ഇടുക്കി: അടിമാലിയില്‍ ഈറ്റക്കാട്ടില്‍ ചാരായംവാറ്റിയ മൂവര്‍ സംഘം പിടിയിലായി. അടിമാലി കാഞ്ഞിരവേലി സ്വദേശികളായ സരുണ്‍, ബെന്നി, ഷിജു എന്നിവരെ അറസ്റ്റുചെയ്തു. തുടര്‍ന്ന് ഇവരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും ഗ്യാസ് അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
ലിറ്ററിന് ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്. അതേസമയം ലോക്ക് ഡൌണിനെ തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഇടുക്കിയില്‍ അതിര്‍ത്തി മേഖലകളിലടക്കം ഇതുവരെ 7000 ലിറ്ററിലധികം മദ്യവും കോടയുമാണ് പിടിച്ചെടുത്തത്.
Comments are closed.