കരിക്കാട് ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
തൃശൂര്‍: കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. പ്രധാന പ്രതി ഗുണ്ടാ റാണി എന്നറിയപ്പെടുന്ന ഹസീനയാണ് അറസ്റ്റിലായത്. എന്നാല്‍ ഹസീനക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്ത കാമുകന് ഒളിവിലാണ്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതികള്‍ ആഴ്ചകള്‍ക്ക് ശേഷം കരികാടുള്ള വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ മാസം 21ന് ഹസീനയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്നു കരിക്കാട് അരിക്കിലാത്ത് വീട്ടില്‍ ഷക്കീറു ഭാര്യ നൗഷിജയും. ഇവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഹസീനയും അച്ഛന് അബൂബക്കറും കാമുകനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കൈകാലുകള്‍ക്കും വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും ഏറെ നാളുകളായി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം വ്യക്തിവൈരാഗ്യമാണ് ദമ്പതികളെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
Comments are closed.