യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കെഎംസിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്ന് നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു.

അതിനാല്‍ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കുന്നതാണ്. അതേസമയം ‘കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇതുവരെ മാതൃകാപരമാണ്. ലോക രാഷ്ട്രങ്ങള്‍ അത് അംഗീകരിച്ചതുമാണ്. എന്നാല്‍ മടങ്ങിയെത്തുന്നവരില്‍ ഒരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടായാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വെറുതെയാകും’ എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

Comments are closed.