മലപ്പുറത്ത് ലീഗ് പ്രവർത്തകന് ഗുരുതരമായി വെട്ടേറ്റു

മലപ്പുറം : മലപ്പുറം തിരൂരിലെ ഉണ്യാലിൽ ലീഗ് പ്രവർത്തകനെ ഒരു സംഘം വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു.ഉണ്യാൽ കല്ലേരിയിലെ അക്ബർ ബാദുഷ (27)യാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ബാദുഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴ്ച വൈകിട്ട് 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതക ശ്രമത്തിൽ വരെ എത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ഉനൈസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാദുഷയെ വെട്ടി പരിക്കേൽപ്പിച്ചത്.വാഹനത്തിൽ ഒളിപ്പിച്ച് വെച്ച വാളെടുത്താണ് അക്രമിസംഘം ബാദുഷയെ ആക്രമിച്ചത്.
അതേസമയം സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആണെന്ന ആരോപണവും പ്രദേശത്ത് ഉയരുന്നുണ്ട്.

സജു.എസ്

Comments are closed.