വിദേശ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന വ്യസ്ഥ പാലിച്ചിട്ടില്ല : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടില്‍ മന്ത്രിസഭയുടെ അംഗീകാരമില്ലാതെയും മന്ത്രിമാര്‍ അറിയാതെയും ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത് ഞെട്ടിക്കുന്നതാണെന്ന് ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. വിദേശ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന വ്യസ്ഥയും പാലിച്ചിട്ടില്ലെന്നും ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തിയാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

കൂടാതെ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതി കൊടുത്താല്‍ കേസ് നടത്താന്‍ വിദേശത്തു പോകണം. വിദേശ നിയമത്തിനനുസരിച്ച് കരാറുണ്ടാക്കാന്‍ സംസ്ഥാനത്തിന് എങ്ങനെ കഴിയുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചോദിക്കുകയാണ്. അതേസമയം 15 വര്‍ഷം മുന്‍പ് താന്‍ ധനമന്ത്രിയായിരിക്കേ സംസ്ഥാനത്തിന് സഹായം വാഗ്ദാനം ചെയ്തുവന്ന എ.ഡി.ബി ബാങ്കിനെ ശാരീരികമായി വരെ ആക്രമിക്കുകകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തവരാണ് എല്ലാ നിയമങ്ങളും ലംഘിച്ച് വിദേശ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Comments are closed.