Ultimate magazine theme for WordPress.

ലോക്ഡൗണ്‍ : നിക്ഷേപ തുകയും പെന്‍ഷനും പിന്‍വലിക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്

പത്തനംതിട്ട : ലോക്ഡൗണ്‍ സമയത്ത് ബാങ്കിലോ എടിഎം കൗണ്ടറിലോ പോകാതെ നിക്ഷേപ തുകയും പെന്‍ഷനും പിന്‍വലിക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ് രംഗത്തെത്തി. എഇപിഎസ് (ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം) വഴി നിക്ഷേപകന്റെ അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചതാണെങ്കില്‍ ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിച്ചു നല്‍കുന്നതാണ്.

പോസ്റ്റ്മാന്‍ നിക്ഷേപകന്റെ വീട്ടിലെത്തി സൗജന്യമായി ഈ സേവനം ചെയ്യുന്നതാണ്. ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതില്ല. തുടര്‍ന്ന് 0468 2222255 എന്ന നമ്പറില്‍ വിളിച്ചോ 8606946788 എന്ന വാട്സാപ് നമ്പറില്‍ മെസേജ് അയച്ചോ ആവശ്യം അറിയിക്കാവുന്നതാണ്.

Comments are closed.