ലോക്ഡൗണും യാത്രാവിലക്കും : പ്രവാസികളെ തത്ക്കാലം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം

കൊച്ചി: ലോക്ഡൗണും യാത്രാവിലക്കും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19നെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ തത്ക്കാലം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അതേസമയം നാട്ടിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ളവരെയെങ്കിലും തിരിച്ചെത്തിക്കാന്‍ പ്രത്യേക സഹായം വേണമെന്ന് ദുബായി കെ.എം.സി.സി അധ്യക്ഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി ആനുകൂല്യം നല്‍കാനാവില്ല.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഒരു നിയമമേയുള്ളൂ. വിദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ അതാത് രാജ്യങ്ങളിലെ എംബസിയുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കോടതി സര്‍ക്കാരിന് നാലാഴ്ചത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Comments are closed.