സ്പ്രിംക്ലര്‍ വിവാദം : ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ബി.ജെ.പി

തിരുവനന്തപുരം: കൊവിഡ് 19വുമായി ബന്ധപ്പെട്ട ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കൈമാറുന്നതില്‍ ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തുടര്‍ന്ന് വിദേശ കമ്പനി വഴി വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച വ്യാഴാഴ്ച വൈകിട്ട് നടത്തിയിരുന്നു.

അതേസമയം രാജ്യാന്തര തലത്തിലുള്ള ഒരു കമ്പനിയുമായി കരാറുകള്‍ ഒപ്പുവയ്ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇതൊന്നും പാലിക്കാതെയാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നതെന്നൂം ആ കരാര്‍ റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

Comments are closed.