കര്‍ണാടകത്തില്‍ 12 മണിക്കൂറിനിടെ 38 പേര്‍ക്ക് കൊവിഡ് ; ആകെ രോഗബാധിതരുടെ എണ്ണം 353 ആയി

ബംഗളൂരു: കര്‍ണാടകത്തില്‍ 12 മണിക്കൂറിനിടെ 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 36 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആകെ രോഗബാധിതരുടെ എണ്ണം 353 ആയി. വയനാട് അതിര്‍ത്തിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെയുള്ള നഞ്ചന്‍കോഡിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജീവനക്കാരുമായി ഇടപഴകിയ 11 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചു.

ബെല്ലാരി, മണ്ഡ്യ എന്നിവിടങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആന്ധ്രപ്രദേശില്‍ 38 പേര്‍ക്ക് കൂടി കൊവിഡ് 19 രോ?ഗം ബാധിച്ചു. ഇതോടെ, ആന്ധ്രപ്രദേശില്‍ ആകെ രോഗികളുടെ എണ്ണം 572 ആയി. അതേസമയം കര്‍ണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് രഥോത്സവം നടന്നതിന് ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുനൂറോളം പേരാണ് രാവൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തില്‍ പങ്കെടുത്തത്.

Comments are closed.