കൈനകരിയിലെ റേഷന്‍ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി

ആലപ്പുഴ: തകഴിയിലെ ഗോഡൗണില്‍ നിന്ന് കൈനകരിയിലെ റേഷന്‍ കടകളിലേക്ക് അരിയുമായി പോയ വള്ളം നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മണപ്ര പാലത്തിനു താഴെവച്ച് മുങ്ങി.

പാലം നിര്‍മ്മിച്ചപ്പോള്‍ സ്ഥാപിച്ച മുട്ടില്‍ വള്ളം ഇടിച്ചാണ് അപകടം. 150 ക്വിന്റല്‍ അരിയാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ 75 ക്വിന്റല്‍ അരി നനഞ്ഞുപോയിരുന്നു. തുടര്‍ന്ന് സപ്ലൈകോ ഓഫീസിലെ ജീവനക്കാര്‍ സ്ഥലത്തെത്തിയിരുന്നു.

Comments are closed.