കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി നാശനഷ്ടങ്ങള്‍ കുറയ്ക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ദൗത്യം : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി നാശനഷ്ടങ്ങള്‍ കുറയ്ക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ദൗത്യമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി നാശനഷ്ടങ്ങള്‍ കുറയ്ക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ദൗത്യം. റിസര്‍വ് ബാങ്കിന്റെ ദൃഢ നിശ്ചയവും മുന്നോട്ടുള്ള വഴിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു – റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുന്നു.

അതേസമയം റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. ഇത് നിലവിലെ 4.4 ശതമാനമായി തുടരും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് ധനസമാഹരണത്തിന് പ്രയാസമായതിനാല്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഇന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്‍ബിഎഫ്സികള്‍ക്ക് വായ്പ ലഘൂകരിക്കുന്നതിനായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ടിഎല്‍ടിആര്‍ഒ – ടിഎല്‍ടിആര്‍ഒ 2.0 ന്റെ രണ്ടാം ഗഡു പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത് മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാഹായിക്കുന്നതാണ്.

50,000 കോടി രൂപയ്ക്ക് കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ട രീതിയില്‍ റിപ്പോ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കൃത്യമായ വായ്പ വിഹിതമായി ഇത് കൈമാറും. എന്‍ബിഎഫ്സിയുടെ ബോണ്ട്, സിപി, എന്‍സിഡി എന്നിവയില്‍ 50 ശതമാനം ധനസഹായം നല്‍കേണ്ടിവരുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു. ഇതില്‍ 50 ശതമാനം ചെറുകിട, ഇടത്തരം എന്‍ബിഎഫ്സിയിലേക്ക് പോകും. ടിഎല്‍ടിആര്‍ഒ 2.0 സംബന്ധിച്ച വ്യക്തമായ അറിയിപ്പ് ഇന്ന് പുറത്തിറങ്ങുന്നതാണ്.

Comments are closed.