കോഴിക്കോട് ജില്ലയില്‍ 14 ഹോട്ട് സ്‌പോട്ടുകളുണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനസര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോഴിക്കോട് ജില്ലയില്‍ 14 ഹോട്ട് സ്‌പോട്ടുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എടച്ചേരി, അഴിയൂര്‍, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂര്‍, ചെക്കിയാട്, തിരുവള്ളൂര്‍, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി, വില്ലേജുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ പയ്യാനക്കല്‍, കൊളത്തറ ഡിവിഷനുകളുമാണ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കോഴിക്കോട് വടകരയ്ക്ക് എടുത്തുള്ള എടച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ ഏപ്രില്‍ 20-ന് ശേഷം റെഡ്‌സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും കര്‍ശന നിരീക്ഷണം തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Comments are closed.