Ultimate magazine theme for WordPress.

ലോക്ക് ഡൗണില്‍ 21 ദിനങ്ങള്‍ ചിത്രങ്ങള്‍ വരയ്ക്കാനായിരുന്നു താന്‍ ഉപയോഗിച്ചത് എന്ന് കോട്ടയം നസീര്‍

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തില്‍ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലായിരുന്നപ്പോള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തിയായിരുന്നു ആശങ്കയുണ്ടാക്കിയത്. എന്നാല്‍ ലോക്ക് ഡൗണിന്റെ വിരസതയകറ്റാന്‍ ക്രിയാത്മകമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയായിരുന്നു മിമിക്രിക്കാരനും നടനുമായ കോട്ടയം നസീര്‍. 21 ദിനങ്ങള്‍ ചിത്രങ്ങള്‍ വരയ്ക്കാനായിരുന്നു താന്‍ ഉപയോഗിച്ചത് എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.

അതേസമയം കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ക്ക് കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരും 21 ദിനങ്ങള്‍ എങ്ങനെ ബോറടി മാറ്റും എന്ന് ആലോചിച്ചപ്പോള്‍ ക്രിയാത്മകമായി ഉപയോഗിക്കാനാണ് താന്‍ ആലോചിച്ചത് എന്നും ചിത്രം വരയ്ക്കുന്നത് തുടരാനാണ് ആലോചിക്കുന്നത് എന്നും കോട്ടയം നസീര്‍ പറയുന്നു.

Comments are closed.