കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്ത് സോനം കപൂര്‍

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തില്‍ കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ പഴയകാല ഫോട്ടോകള്‍ പങ്കുവച്ചും ക്രിയാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടും ആണ് താരങ്ങള്‍ സമയം ചെലവഴിക്കുന്നത്.

ഇപ്പോഴിതാ കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് സോനം കപൂര്‍. സോനം കപൂര്‍ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചപ്പോള്‍ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരെയും മിസ് ചെയ്യുന്നുവെന്ന് ആണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്. ആരൊക്കെയാണ് ഫോട്ടോയിലുള്ളത് എന്ന് സോനം കപൂര്‍ പറഞ്ഞിട്ടില്ല.

Comments are closed.