കൊവിഡ് 19 : ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ശ്രീലങ്ക

കൊളംബോ: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാനുള്ള ബിസിസിഐ തീരുമാനം വന്നതിന് പിന്നാലെ ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ശ്രീലങ്ക. ഇന്ത്യക്ക് മുമ്പ് ശ്രീലങ്ക കൊവിഡ് മുക്തമാകുമെന്ന് ഉറപ്പാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷമ്മി സില്‍വ പറഞ്ഞു.

അങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഐപിഎല്‍ ഇവിടെ നടത്താവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്ത് എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്.

ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്‌സ്, സ്‌പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയും ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്‍. എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ഐപിഎല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

Comments are closed.