വുഹാനില്‍ 1290 പേര്‍ കൂടി മരണപ്പെട്ടു ; ഇതോടെ ഈ നഗരത്തില്‍ മാത്രം 3,869 പേര്‍ മരിച്ചു

വുഹാന്‍ (ചൈന): കൊവിഡ് മരണനിരക്ക് ചൈന മറച്ചുവയ്ക്കുന്നുണ്ടെന്ന് ലോകമെമ്പാടും സംശയം പ്രകടിപ്പിക്കുന്നതിനിടെ ചൈനയില്‍ മരിച്ചവരില്‍ പകുതിയും വുഹാനിലാണെന്നും ഇവിടെ മരിച്ചവരുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ടിട്ടില്ലെന്നും വുഹാന്‍ അധികൃതര്‍ വ്യക്തമാക്കി.

വുഹാനില്‍ 1290 പേര്‍ കൂടി മരണപ്പെട്ടിരുന്നതായി വുഹാന്‍ എപിഡെമിക് കണ്‍ട്രോള്‍ സെന്റര്‍ വെള്ളിയാഴ്ച സമുഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതോടെ ഈ നഗരത്തില്‍ മാത്രം 3,869 പേര്‍ മരിച്ചുവെന്ന് വ്യക്തമായി. എന്നാല്‍ പ്രദേശിക സര്‍ക്കാര്‍ ആകെ 325 മരണങ്ങള്‍ മാത്രമാണ് പങ്കുവച്ചിരുന്നത്.

എന്നാല്‍ ചൈനയിലെ ആകെ മരണം 4,632 ആണെന്നും ആകെ രോഗികളുടെ എണ്ണം 82,692 ആണെന്നും പുതുക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നു മാത്രം 351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 50,333 ആണെന്നും പുതിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

Comments are closed.