കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും മത്സ്യം
കുഞ്ഞിന്റെ ബുദ്ധിശക്തിയുട കാര്യത്തില്‍ എല്ലാ അമ്മമാരും അല്പം അങ്കലാപ്പില്‍ പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും കുഞ്ഞിന് തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും വേണ്ടി ഭക്ഷണകാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. മത്സ്യത്തിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും തികച്ചും അത്യാവശ്യമാണ്.
കുട്ടികളിലെ തലച്ചോറിന്റെ വളര്‍ച്ചക്ക് ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നല്ലതാണ്. ഇത് തലച്ചോറിലെ RNA, DNAh പ്രവര്‍ത്തന പ്രക്രിയയെ പ്രശ്നത്തിലാക്കുന്നു. മത്തിയിലാണ് ഒമേഗ 3 ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഇത് കുഞ്ഞിന്റെ തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കുകയും ബുദ്ധിശക്തിക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഓര്‍മ്മക്കുറവിനെ പരിഹരിച്ച് കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിനുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നു.
കുഞ്ഞിന്റെ ഉന്മേഷവും ഊര്‍ജ്ജവും എല്ലാം വര്‍ദ്ധിപ്പിക്കുന്നതിനും സ്മാര്‍ട്ട് ആക്കുന്നതിനും മികച്ചതാണ് മത്സ്യം. സ്ഥിരമായി മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കുഞ്ഞിന് വിഷാദാവസ്ഥ വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ കണ്ടെത്തി. മത്സ്യത്തിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വിഷാദത്തിനെതിരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. ഇത് കുഞ്ഞിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്.
സ്രാവ്, അയല, ടൈല്‍ ഫിഷ് തുടങ്ങിയ ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി അടങ്ങിയിട്ടുള്ള കുറച്ച് ഇനം മത്സ്യങ്ങളുണ്ട്. 2-3 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഇവ ഒഴിവാക്കണം, കാരണം ഇവ പതിവായി കഴിക്കുന്നത് ചില ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
ഒരു വയസ്സിന് ശേഷം മത്സ്യം കുഞ്ഞിന് ചെറിയ രീതിയില്‍ കൊടുത്ത് തുടങ്ങാം. മത്സ്യം നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ്. ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ വികാസത്തിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയതാണ് ഇത്. 2-3 വയസ് പ്രായമുള്ള കുട്ടികള്‍ സ്ഥിരമായി 40-50 ഗ്രാം മത്സ്യം കഴിക്കണം. മുതിര്‍ന്നവര്‍ കുറഞ്ഞത് 80 ഗ്രാം (പരമാവധി 100 ഗ്രാം) മത്സ്യം കഴിക്കണം.
ചില കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ പ്രമേഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഫിഷ് ഓയില്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം കുറയ്ക്കുന്നു. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സാണ് മത്സ്യവും അതിന്റെ ഉപോല്‍പ്പന്നങ്ങളും.
മത്സ്യം കഴിക്കാന്‍ കഴിയാത്തവര്‍ക്ക്, കോഡ് ലിവര്‍ ഓയില്‍ കാപ്സ്യൂളുകള്‍ അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍ എന്നിവ ദിവസവും കഴിക്കാം. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം കുറയ്ക്കുന്നതിനൊപ്പം മുതിര്‍ന്നവരില്‍ സ്വയം രോഗപ്രതിരോധ പ്രമേഹവും മത്സ്യ അല്ലെങ്കില്‍ മത്സ്യ എണ്ണ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിഷ് സാല്‍മണ്‍, മത്തി, അയല, എന്നിവയില്‍ ഒമേഗ 3 കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.
Comments are closed.