Ultimate magazine theme for WordPress.

മാവിക് എയര്‍ ഡ്രോണിന്റെ പിന്‍ഗാമിയെ ഏപ്രില്‍ 27 ന് പുറത്തിറക്കും

ഡ്രോൺ നിർമാണ കമ്പനിയായ ഡിജെഐ ഏപ്രിൽ 27 ന് ഒരു പുതിയ പ്രൊഡക്ട് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. പ്രൊഡക്ടുമായി ബന്ധപ്പെട്ട ഒരു ചെറിയ ടീസർ ക്ലിപ്പും കമ്പനി പുറത്ത് വിട്ടു. ‘അപ് യുവർ ഗെയിം’ എന്ന വാചകത്തോടെയായിരുന്നു ഡിജിഐയുടെ ട്വിറ്റർ പോസ്റ്റ്. ജനപ്രിയ മാവിക് എയർ ഡ്രോണിന്റെ പിൻഗാമിയായിരിന്നും വരാനിരിക്കുന്നത് എന്നാണ് ടെക്നോളജി രംഗത്തെ വിദഗ്ദരുടെ അനുമാനം.

ഡി‌ജെ‌ഐ വെബ്‌സൈറ്റിലും ലോഞ്ചിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഡ്രോണിന്റെ ക്ലോസപ്പ് ഇമേജ് പോലെ തോന്നിക്കുന്നതും ഒരു ചിത്രവും വെബ്സൈറ്റിൽ ഉണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ മാവിക് എയർ 2 3,500 എംഎഎച്ച് ബാറ്ററി സപ്പോർട്ടോടെയായിരിക്കും പുറത്തിറങ്ങുക. മാത്രമല്ല ഫോൺ മൌണ്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ഡിസൈനിലുള്ള കൺട്രാളറും ഡ്രോണിനൊപ്പം ഉണ്ടായിരിക്കും.

മേൽപ്പറഞ്ഞ സവിശേഷതകൾ എല്ലാം ടെക്നോളജി രംഗത്തള്ള ഊഹങ്ങളും പ്രതീക്ഷകളുമാണ്. ഔദ്യോഗികമായി യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. മാവിക് എയറിന്റെ പിൻ‌ഗാമിയെ മാറ്റി വച്ച് ഒരു പുതിയ പ്രൊഡക്ട് പുറത്തിറക്കാനുള്ള സാധ്യതകൾ കുറവാണ്. എന്തായാലും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾക്ക് ലോഞ്ച് ഇവന്റ് വരെ കാത്തിരിക്കേണ്ടി വരും. പുതിയ പ്രൊഡക്ടിന്റെ ലോഞ്ച് 2020 ഏപ്രിൽ 27 ന് നടക്കും.

ഡി‌ജെ‌ഐ മാവിക് എയർ 8 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് സവിശേഷതയുമായി പുറത്തിറങ്ങിയ ആദ്യത്തെ ഡി‌ജെ‌ഐ ഡ്രോൺ ആയിരുന്നു. ഇത് കൂടുതൽ‌ ഫോട്ടോകളും വീഡിയോകളും റെക്കോർഡുചെയ്യാനും സ്റ്റോർ ചെയ്ത് വയ്കാക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. സ്റ്റോറേജ് വർദ്ധിപ്പിക്കാൻ ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി മാവിക് എയറിൽ നൽകിയിട്ടുണ്ട്. ഡാറ്റാ ട്രാൻസ്ഫറിനായി ഡ്രോണിൽ ഒരു ടൈപ്പ്-സി സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

വിപണിയിൽ വലിയ വിജയമായി തുടകുന്ന ഡ്രോണുകളിൽ ഒന്നായ ഡിജിഐ മാവിക് എയർ ഫീനിക്സ് ബ്ലാക്ക്, ആർട്ടിക് വൈറ്റ്, ഫ്ലേം റെഡ് എന്നീ മൂന്ന് കളർ ചോയിസുകളിൽ ഡിജെഐ മാവിക് എയർ ലഭ്യമാണ്. 799 ഡോളറാണ്(ഏകദേശം 50,900 രൂപ) ഈ ഡ്രോണിന്റെ വില. ഈ വിലയ്ക്ക് ഡ്രോൺ, ബാറ്ററി, റിമോട്ട് കൺട്രോളർ, കേസ്, രണ്ട് ജോഡി പ്രൊപ്പല്ലർ ഗാർഡുകൾ, നാല് ജോഡി പ്രൊപ്പല്ലറുകൾ എന്നിവ കൂടി കമ്പനി നൽകുന്നുണ്ട്.

Comments are closed.