Ultimate magazine theme for WordPress.

നെയ്യാറ്റിൻകരയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം പിടികൂടി

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വൻ ചാരായ വേട്ട . നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ ബാലരാമപുരം സ്വദേശി വിജയകുമാറിനെ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. 4 ലിറ്റർ ചാരായവും 45 ലിറ്റർ കോടയും വാറ്റാൻ ഉപയോഗിച്ച വാറ്റുപകരണങ്ങളും കണ്ടെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയതിനു ശോഷം നെയ്യാറ്റിൻകര, ബാലരാമപുരം, പാറശാല , എന്നി പ്രാദേശങ്ങളിൽ വ്യാജ വാറ്റും പാൻമസാല ലഹരിവസ്തുകളും കഞ്ചാവും സജീവമാകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് വ്യാപക റെയ്ഡുകളും പരിശോധനകളും എക്സൈസ് സംഘം നടത്തിയത് .റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർ ഷാജു , സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ് , ശങ്കർ , പ്രശാന്ത് ലാൽ , ജയകൃഷ്ണൻ , ബിജുകുമാർ , എന്നിവർ പങ്കെടുത്തു.

സജു എസ്

Comments are closed.