സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം 10 പേര് കൂടി ഇന്ന് രോഗമുക്തരായി. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.
255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്നത്. അതേസമയം വിവിധ ജില്ലകളിലായി 78,980 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എന്നാല്‍ 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആയി.
Comments are closed.