ലോകത്ത് കൊവിഡ് മരണം 1,54,108 ആയി ; ആകെ രോഗബാധിതരുടെ എണ്ണം 22,48,029 പേരായി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 1,54,108 ആയി. ആകെ രോഗബാധിതരുടെ എണ്ണം 22,48,029 പേരായി. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം 2476 പേരാണ് മരിച്ചത്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപും സംസ്ഥാന ഗവര്‍ണര്‍മാരും തമ്മില്‍ തര്‍ക്കം തുടരുകയാണ്.

ബ്രിട്ടനില്‍ മരണസംഖ്യ ഇന്നലെ മാത്രം എണ്ണൂറ്റി നാല്‍പ്പത്തിയാറ് ആയി. ആറായിരത്തോളം പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും ഇന്നലെ ഉണ്ടായി.യൂറോപ്യന്‍ രാജ്യമായ പോളണ്ടിലും സ്ഥിതി ഗുരുതരമാണ്. ഏതാണ്ട് കേരളത്തോട് അടുത്ത് മാത്രം ജനസംഖ്യയുള്ള പോളണ്ടില്‍ ദിവസം ശരാശരി ഇരുപത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോളണ്ട് തലസ്ഥാനമായ വാഴ്‌സയില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്കില്‍ കുറവുണ്ട്. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് , ജര്‍മനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയില്‍ നേരിയ കുറവ് വന്നത്.

Comments are closed.