കേരളത്തില്‍ കൊവിഡ് സംബന്ധമായ പഠനങ്ങള്‍ നടക്കാത്തത് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

കൊല്ലം: അഞ്ച് പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച ഉടന്‍ ചൈന പഠനങ്ങള്‍ തുടങ്ങി. എന്നാല്‍ 300ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും കേരളത്തിലിതുവരെ കൊവിഡ് സംബന്ധമായ പഠന ഗവേഷണങ്ങള്‍ നടക്കാത്തത് തിരിച്ചടിയാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ വൈറസിന്റെ തീവ്രത, ജനിതക മാറ്റം എന്നിവ അടക്കം പഠന വിധേയമാക്കിയില്ലെങ്കില്‍ രോഗ നിയന്ത്രണമടക്കം കാര്യക്ഷമമാകില്ല.

മറ്റ് രാജ്യങ്ങളിലേയും സ്ഥിതി ഇതുതന്നെ. പക്ഷേ ഒരു പഠനവും തുടങ്ങിയിട്ടില്ല. രോഗത്തിന്റെ സ്വഭാവം, വൈറസിന്റെ തീവ്രത, രോഗം വന്ന വഴി, രോഗം ബാധിച്ചവരുടെ പ്രായം, സ്ത്രീയോ പുരുഷനോ, അവര്‍ക്കുള്ള മറ്റ് രോഗങ്ങള്‍ ഇങ്ങനെ വിവിധ ഘടകങ്ങള്‍ ശാസ്ത്രീയമായി പഠിക്കണം. അതിനെ അപഗ്രഥിച്ച് വേണം പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍. ഇങ്ങനെ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം ചികിത്സയെന്ന് വിദഗ്ധര്‍ പറയുകയാണ്.

കൊവിഡ് പ്രതിരോധമടക്കമടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വേണോ എന്നതടക്കം തീരുമാനിക്കാന്‍ പഠന റിപ്പോര്‍ട്ട് അനിവാര്യമാണെന്നും ഇതിനായി രോഗബാധിതരുടേയും നീരീക്ഷണത്തിലുള്ളവരുടേയുമടക്കം കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമാകണം. എന്നാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലുള്ളത് പരിമിതമായ വിവരങ്ങള്‍ മാത്രമാണ്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ അങ്ങനെ കൈമാറാനാകില്ലെന്നും അച്യുതമേനോന്‍ സെന്ററുമായി സഹകരിച്ച് സമൂഹ വ്യാപന സാധ്യത പഠനത്തിനൊരുങ്ങുകയാണെന്നുമാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Comments are closed.