സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാര് നാട്ടിലേക്ക് മടങ്ങും
കൊച്ചി: ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടികളെടുത്തതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാര് നാട്ടിലേക്ക് മടങ്ങും.
ദക്ഷിണേന്ത്യയില്‍ 77 പേര് ഉള്‍പ്പെടുന്ന വിനോദസഞ്ചാരികളുടെ സംഘങ്ങളോടൊപ്പം ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഇവര്‍ യാത്ര തിരിക്കും. കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ 38 വിമാനങ്ങളാണ് ബ്രിട്ടന് സജ്ജമാക്കിയത്.
Comments are closed.