പ്രവാസികളുടെ ആശങ്ക ദുരീകരിക്കണം ; മുൻ എംഎൽഎ വർക്കല കഹാർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

വർക്കല: പ്രവാസികളുടെ അശങ്കകൾ ദുരീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വർക്കല മുൻ എംഎൽഎ വർക്കല കഹാർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
പ്രവാസി സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി നിരന്തരം തന്നെ വിളിക്കുന്നു. അവരുടെ ശബ്ദത്തിൽ തന്നെ അവരുടെ ആശങ്ക വ്യക്തമാണ്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട് എന്നാൽ വിസിറ്റിംഗ് വിസയിൽ പോയ ചിലർക്ക് കയ്യിൽ കരുതിയ മരുന്നുകൾ തീരുകയും, താമസസ്ഥലം ഒഴിയേണ്ട അവസ്ഥ യിലും ആയി, സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെട്ടവരും ഉണ്ട്, നിലവിലെ സാഹചര്യത്തിൽ ഇവരെ നാട്ടിൽ എത്തിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. അതുകൊണ്ട് മരുന്നുകൾ എത്തിക്കുന്നത് പോലുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ ഇമെയിൽ വഴി കത്ത് നൽകിയിട്ടുണ്ട്. ഈ കാര്യം ഫോൺ വഴി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരനോട്‌ സംസാരിച്ചിരുന്നു. അദ്ദേഹം മരുന്നുകളുടെ കാര്യത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് അറിയിച്ചു.എംപി യോട് ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും ഈ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട് എന്നറിഞ്ഞു, പ്രവാസി സംഘടനകൾ സ്തുത്യർഹമായി ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്. പ്രവാസി സമൂഹം കേരളത്തിന് നൽകിയ സംഭാവനകൾ നമ്മൾ വിസ്മരിക്കാൻ പാടില്ല, കഴിഞ്ഞ മഹാ പ്രളയകാലത്തും,ഓഖി ദുരന്തമുഖത്തും പ്രവാസിലോകം അകമഴിഞ്ഞാണ് കേരളത്തെ സഹായിച്ചത്. പ്രവാസി സഹോദരന്മാരുടെ ആശങ്കകൾ ഉടൻ പരിഹരിക്കപ്പെടും എന്ന പ്രത്യാശയാണ് എല്ലാവരും പങ്കവയ്ക്കുന്നതെന്ന് വർക്കല കഹാർ പറഞ്ഞു.

മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ

പൂർണ്ണരൂപം

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.