ലോക്ക് ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിശ്ചിത സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ട് നല്‍കാമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചതിനു പിന്നാലെ പിടിച്ചെടുത്ത വാഹനങ്ങള്‍ നിശ്ചിത സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ട് നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി ആര് രവിയും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
തുടര്‍ന്ന് വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ സെക്യൂരിറ്റിക്കു പുറമേ ഉടമ സ്വന്തംപേരിലുള്ള ബോണ്ടും വാഹനത്തിന്റെ അസല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. അതേസമയം ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ തിരിച്ച് നല്‍കാനായിരുന്നു തീരുമാനം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിര്‍ദേശവും നല്‍കിയിരുന്നു.
അതേസമയം ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചായിരുന്നു കേസ്. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് വന്നശേഷം അതിലെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഈ വകുപ്പുകള്‍ ചേര്‍ത്ത കേസുകളില്‍ പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള തടസ്സം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിയമോപദേശം തേടിയതിനിടയിലാണ് ഹൈക്കോടതി ഉത്തരവ്.
Comments are closed.