കോവിഡ് മഹാമാരി വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ഇത് ഒരു അവസരം കൂടിയാണെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: കോവിഡ് മഹാമാരി വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ഇത് ഒരു അവസരം കൂടിയാണെന്നും ഈ പ്രതിസന്ധിക്ക് നൂതന പരിഹാരം കണ്ടെത്തുന്നതിനായി വിദഗ്ധരായ ആളുകളെ കൂട്ടിച്ചേര്‍ക്കണമെന്നും പറയുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് 19 വലിയോരു വെല്ലുവിളിയാണ്. പക്ഷേ ഇതൊരു അവസരം കൂടിയാണ്.

ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ ആവശ്യമായ നൂതന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി രാജ്യത്തെ ശാസ്ത്രജ്ഞന്‍മാരെയും എഞ്ചിനീയര്‍മാരെയും ഡാറ്റാ വിദഗ്ധരെയും ഒന്നിച്ച് അണിനിരത്തേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.

രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കൊവിഡ് 19 ബാധയെ താത്ക്കാലികമായി പ്രതിരോധിക്കുക മാത്രമേ ഉള്ളൂവെന്നും രോഗബാധയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിശോധനകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ അധികാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Comments are closed.