കൊറോണ വൈറസ് : ഒരിക്കല്‍ വന്നവര്‍ക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ജെനീവ: കൊറോണ വൈറസ് ഒരിക്കല്‍ വന്നവര്‍ക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എപ്പിഡെമോളജിസ്റ്റുകള്‍ പറയുന്നു. നിരവധി രാജ്യങ്ങള്‍ രോഗം ഭേദമായവരില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

അതിനായി രോഗത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നുണ്ടോയെന്നറിയാനായി സെറോളജി പരിശോധനകള്‍ നടത്താനാണ് വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതേസമയം ഈ പരിശോധനകളില്‍ കൂടി വ്യക്തികള്‍ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരില്‍ വീണ്ടും ബാധിക്കാതിരിക്കുമോയെന്നും കണ്ടെത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Comments are closed.