മഹാരാഷ്ട്രയില്‍ 28 മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ജസ്ലോക് ആശുപത്രിയിലെ 26 നഴ്സുമാര്‍ക്ക് ഉള്‍പ്പെടെ 28 മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധ സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി. ബോംബെ ഹോസ്പിറ്റലില്‍ ഒരു നഴ്സിനും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയതായി സ്ഥിരീകരിച്ച 26 നഴ്സുമാര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

അതേസമയം ഈ സംഘത്തിലുള്ള രണ്ടു മറ്റ് നഴ്സുമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഹോസ്റ്റലില്‍ ക്വാറന്റീനില്‍ ആയിരുന്നു. മുംബൈയിലെ വൊക്കാര്‍ഡ്, ഭാട്ടിയ, ബ്രീച്ച് കാന്‍ഡി, ബോംബെ ആശുപത്രികള്‍, പൂനെയില്‍ റൂബി ഹാള്‍ എന്നിവിടങ്ങളിലെ മലയാളി നഴ്സുമാര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൊക്കാര്‍ഡ് ആശുപത്രിയില്‍ 62 മലയാളി നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്.

Comments are closed.