മധ്യപ്രദേശില്‍ ലോക്ക് ഡൗണില്‍ ഫ്ളാറ്റില്‍ ഒറ്റപ്പെട്ടുപോയ വീട്ടമ്മ പീഡനത്തിന് ഇരയായി

മധ്യപ്രദേശിലെ ഭോപ്പാല്‍ പോഷ് സഷ്പുരയില്‍ ലോക്ക് ഡൗണില്‍ ഫ്ളാറ്റില്‍ ഒറ്റപ്പെട്ടുപോയ വീട്ടമ്മ പീഡനത്തിന് ഇരയായതായി പരാതി. ഇന്നലെ 53 കാരിയായ ബാങ്ക് മാനേജരാണ് പീഡനത്തിന് ഇരയായത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് രാജസ്ഥാനിലെ സ്വന്തം വീട്ടില്‍ കുടുങ്ങിപ്പോയി.

ഇതിന് ശേഷം ഫ്ലാറ്റില്‍ ഇവര്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് സംഭവം. കാഴ്ചയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നവരാണ് ഇവര്‍. പ്രതി പടിക്കെട്ടിലൂടെ കയറിവന്നശേഷം ബാല്‍ക്കണിയിലൂടെ ഫ്ലാറ്റിനുള്ളില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments are closed.