മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: മംഗലപുരം കാരമുട്ടില്‍ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിക്ക് ജനലിന്റെ ഗ്ലാസ് പൊട്ടിച്ച് പ്രതി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ മുന്‍ ഭര്‍ത്താവ് വിനീഷ് പൊലീസ് പിടിയിലായി. അതേസമയം ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Comments are closed.