അമേരിക്കയില്‍ 900 കര, നാവിക, വ്യോമസേനയിലുമുള്ള സൈനീകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കര, നാവിക, വ്യോമസേനയിലുമുള്ള 900 സൈനീകര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സേനയിലുള്ളവര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധനകള്‍ നടക്കുകയാണ്. ഇതിനോടകം 900 ല്‍ അധികം സൈനികരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക മേധാവി ജെയിംസ് മക്കോണ്‍വില്ലെ അറിയിച്ചു.

അതേസമയം സൌത്ത് കരോലിനയിലും കൊളംബിയയിലുമുള്ള സേനപരിശീലനങ്ങള്‍ നിര്‍ത്തി വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്യാംപുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. കൂടാതെ യുഎസ് സേന കൊറോണ വൈറസ് ബാധ എങ്ങനെയാണ് നേരിടുന്നതെന്ന് പെന്റഗണില്‍ നടന്ന സൈനിക മേധാവികളുടെ യോഗം ചര്‍ച്ച ചെയ്തു.

Comments are closed.