ഉത്തരാഖണ്ഡില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയ പിതാവില്‍ നിന്നാണ് കുഞ്ഞിന് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ആയെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.

അതേസമയം ഡെറാഡൂണിലെ ജഖന്‍ പ്രദേശത്തുള്ള സ്‌കൂളില്‍ കുഞ്ഞ് ക്വാറന്റൈനിലാണുള്ളത്. തബ്‌ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയില്‍ കഴിയുന്ന പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. എന്നാല്‍ കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

Comments are closed.