പേടിഎം തങ്ങളുടെ 250 കോടിയുടെ ഓഹരികള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു

ദില്ലി: പേടിഎം തങ്ങളുടെ 250 കോടിയുടെ ഓഹരികള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ തീരുമാനിച്ചു. കൂടാതെ വിവിധ സ്ഥാനങ്ങളിലേക്ക് 500 പേരെ നിയമിക്കാനും തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ അയ്യായിരത്തോളം ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതോടെ കമ്പനിയില്‍ ഉടമസ്ഥാവകാശം ഉള്ള തൊഴിലാളികളുടെ എണ്ണം ഇതിലൂടെ വര്‍ധിക്കും.

അതേസമയം പേടിഎമ്മിന്റെ അപ്രൈസല്‍ ഗണത്തില്‍ ഏറ്റവും പിന്നിലുള്ള ആള്‍ക്കാരെ തത്കാലം പിരിച്ചുവിടില്ലെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോര്‍സ് ഓഫീസര്‍ രോഹിത് താക്കൂര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം മുഴുവന്‍ വേതനവും ലഭിക്കുന്നതാണ്. അതേസമയം പേടിഎമ്മിന് 16 ബില്യണ്‍ ഡോളര്‍ വലിപ്പമുണ്ടെന്നാണ് കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലെ പ്രധാനിയായ ടി റോവ് പ്രൈസ് പുറത്തിറക്കിയ കണക്ക്. ആന്റ്റ് ഫിനാന്‍ഷ്യലും സോഫ്റ്റ് ബാങ്കുമായി ചേര്‍ന്നാണ് അവര്‍ ഇത് തയ്യാറാക്കിയത്.

Comments are closed.