ലോക്ക് ഡൗണ്‍ : താത്കാലികമായി നിര്‍ത്തിവച്ച ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും
ദില്ലി: രാജ്യമൊട്ടാകെ കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ച ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും. മാര്‍ച്ച് 25 മുതലാണ് ടോള്‍ പിരിവ് നിര്‍ത്തിയത്. കേന്ദ്ര റോഡ്- ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് എന്‍എച്ച്എഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ ടോള്‍ പ്ലാസകള്‍ അടഞ്ഞുകിടക്കുന്നത് 1800 കോടിയുടെ നഷ്ടം ഉണ്ടാക്കുമെന്നും ഏപ്രില്‍ 20 വരെയാണ് അടഞ്ഞുകിടക്കുന്നതെങ്കില് നഷ്ടം 1181 കോടിയായിരിക്കുമെന്നും ഇക്ര(കഇഞഅ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments are closed.