ഇപ്പോഴത്തെ മഹാമാരിയൊക്കെ മാറിയിട്ട് മതി വിവാഹമെന്ന് മാളവിക

മലയാളി പ്രേക്ഷകരുടെ പ്രിയ നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകളും കാളിദാസിന്റെ സഹോദരിയുമായ മാളവിക ഇതുവരെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. പക്ഷേ ഓണ്‍ലൈനില്‍ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. അതേസമയം മോഡലിംഗ് രംഗത്ത് ആണ് മാളവിക തിളങ്ങുന്നത്. മാളവിക ഷെയര്‍ ചെയ്ത ഒരു ഫോട്ടോയും അതിനിട്ട അടിക്കുറിപ്പുമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‌നം കാണുന്ന ജയറാമായിരുന്നു പരസ്യത്തിലുള്ളത്. ചെറിയ പരസ്യമെങ്കിലും മികച്ച പ്രകടനമായിരുന്നു മാളവിക നടത്തിയത്. എന്നാല്‍ പരസ്യം ഒരുപാട് ട്രോളുകള്‍ക്കും കാരണമായി.

ഇപ്പോഴിതാ മറ്റൊരു വിവാഹ പരസ്യത്തിന്റെ ഫോട്ടോയാണ് മാളവിക ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹിതയാകാന്‍ പോകുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമെന്നപോലെ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നില്ല, നിങ്ങള്‍ വിവാഹം ആലോചിക്കുന്നുണ്ടെങ്കില്‍ നോക്കൂവെന്ന് പറഞ്ഞാണ് വേദിക ഫാഷന്റെ പരസ്യം. ഇപ്പോഴത്തെ മഹാമാരിയൊക്കെ മാറിയിട്ട് മതി വിവാഹമെന്നും മാളവിക പറയുന്നു

Comments are closed.