Ultimate magazine theme for WordPress.

ഫിഫ ലോകകപ്പ് ഫുട്ബോള്‍ ജേതാവ് നോര്‍മാന്‍ ഹണ്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ജേതാവും 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമില്‍ അംഗവുമായിരുന്ന നോര്‍മാന്‍ ഹണ്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 76 വയസ്സായിരുന്നു.

ഏപ്രില്‍ 10നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 14ാം വയസില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ഹണ്ടര്‍ രണ്ട് ലീഗ് കിരീടം നേടിയിരുന്നു. പ്രതിരോധത്തില്‍ കളിക്കുന്ന ഹണ്ടര്‍ ഇംഗ്ലണ്ടിനായി 28 മത്സരങ്ങളില്‍ രണ്ട് ഗോളും നേടിയിട്ടുണ്ട്. ലീഡ്‌സ് ക്ലബ്ബിന്റെ അഭിവാജ്യഘടകമായിരുന്ന ഹണ്ടര്‍ രണ്ട് ലീഗ് കിരീടങ്ങളും സ്വന്തമാക്കി.

Comments are closed.