കണ്ണിന്റെ ആരോഗ്യത്തിന് ചില വഴികള്‍
ചൂട്, മലിനീകരണം തുടങ്ങിയവയ്ക്കും കണ്ണ് കൂടുതല്‍ വിധേയമാകുന്നത് കാഴ്ചശക്തി, കണ്‍ജക്റ്റിവിറ്റിസ്, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയിലേക്കും നയിച്ചേക്കാം. നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവ ഇടയ്ക്കിടെ നല്ല വെള്ളത്തില്‍ കഴുകുക എന്നതാണ. ആരോഗ്യകരമായ കണ്ണുകള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണങ്ങളും സഹായിക്കുന്നു.
അമിതമായ വാത ദോഷത്തിന്റെ ഫലമായുണ്ടാകുന്ന കണ്ജക്റ്റിവയുടെ വരള്‍ച്ച മൂലം കണ്ണിന് പ്രകോപനം ഉണ്ടാകാം. അല്ലെങ്കില്‍ ഇത് അമിത ഹൈപ്പര്‍ അസിഡിറ്റി അല്ലെങ്കില്‍ ആമാശയത്തിലെ പിത്ത ദോഷവുമായി ബന്ധപ്പെട്ടതാകാം. കരളും കണ്ണുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ കരളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ണിനും പ്രതിഫലിക്കുന്നു.
കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം
* നിങ്ങള്‍ക്ക് കണ്ണു വേദന ഉണ്ടെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് പരിഹാരം തേടാം. കണ്ണില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഉറ്റിക്കുന്നത് പ്രകോപനം ശമിപ്പിക്കാന്‍ സഹായിക്കും.
* ഉറങ്ങാന്‍ നേരം നിങ്ങളുടെ കണ്ണുകളിലേക്ക് ഒരു തുള്ളി ശുദ്ധമായ കാസ്റ്റര്‍ ഓയില്‍ ഉറ്റിക്കുന്നതും ഗുണം ചെയ്യും. എണ്ണയില്‍ പ്രിസര്‍വേറ്റീവ് അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുക.
* നിങ്ങള്‍ക്ക് കണ്ണിന് ചുവപ്പ്, വേദന അല്ലെങ്കില്‍ കണ്ണുകളില്‍ വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് തണുത്തു കഴിഞ്ഞ്, തുണി ഉപയോഗിച്ച് നാലഞ്ചു തവണ അരിച്ചെടുക്കുക. ഈ സത്തില്‍ നിന്ന് ഇടയ്ക്കിടെ ഒന്നോ രണ്ടോ തുള്ളി കണ്ണില്‍ ഉറ്റിക്കുക. ദിവസം കുറഞ്ഞത് മൂന്ന് നാല് തവണയെങ്കിലും ഇത് ഉപയോഗിക്കുക.
* മല്ലിയോ പെരുംജീരകമോ ഉപയോഗിച്ച് തിളപ്പിച്ചാറ്റിയ വെള്ളം കണ്ണ് കഴുകാന്‍ ഉപയോഗിക്കാം.
* കണ്ണുകളില്‍ നീറ്റലോ പുകച്ചിലോ ഉണ്ടെങ്കില്‍ അല്പം പശുവിന് പാലോ തൈരോ നേരിട്ട് പ്രയോഗിക്കുന്നത് കണ്ണുകളെ ശമിപ്പിക്കാന്‍ സഹായിക്കും.
* നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ് ഇതിന്റെ നീര് കറിവേപ്പില നീരില്‍ ചാലിച്ച് കണ്ണിലെഴുതാം.
* നന്ത്യാര്‍വട്ട നീര് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിക്കുക.
* ചെത്തിമൊട്ട് ചതച്ചു പിഴിഞ്ഞ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണെഴുതുക.
* മുരിങ്ങ നീരും തേനും ചേര്‍ത്ത് കണ്ണെഴുതുക.
കണ്‍തടത്തിലെ കറുപ്പു നിറം നീക്കാന്‍
* മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണില്‍ വയ്്കുക.
* ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്തടത്തില് പുരട്ടുക.
* കുമ്പളങ്ങയുടെ വിത്ത് ഉണക്കിപൊടിച്ച് ഉണക്കമുന്തിരി ചേര്‍ത്തരച്ച് കണ്തടത്തില് പുരട്ടുക.
* തക്കാളിനീരും നാരങ്ങാനീരും കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ വിശ്രമിക്കുക.
Comments are closed.