ഹോണര്‍ തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ ഹോണര്‍ 9 എക്‌സ് ലൈറ്റ് അവതരിപ്പിച്ചു

ഹോണർ അതിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ ഹോണർ 9 എക്സ് ലൈറ്റ് അവതരിപ്പിച്ചു. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 9 എക്‌സിന്റെ ടോൺ-ഡൌൺ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഹോണർ 9 എക്സ് ലൈറ്റ്. ഹോണർ 9 എക്സ് പുറത്തിറങ്ങിയ ഉടൻ തന്നെ അതിന്റെ ലൈറ്റർ വേരിയന്റ് പുറത്തിറങ്ങമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫിൻ‌ലാൻഡിലാണ് കമ്പനി ഹോണർ 9 എക്സ് ലൈറ്റ് അവതരിപ്പിച്ചത്.

ഡ്യുവൽ ക്യാമറ മൊഡ്യൂൾ, കിരിൻ പ്രോസസർ, നോച്ച് ഡിസ്പ്ലേ തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഹോണറിന്റെ ബജറ്റ് സ്മാർട്ട്ഫോണുകളായി പുറത്തിറങ്ങിയ മിക്ക മോഡലുകളും വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിലും ഹോണറിന് വലിയ സ്വാധീനം ഉണ്ട്.

എഫ് / 1.8 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണ കേന്ദ്രം. എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെക്കൻഡറി ക്യാമറയും എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നൊരു ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഹോണർ 9 എക്സ് ലൈറ്റിന് നൽകിയിരിക്കുന്നത്.

പിൻ ക്യാമറ മൊഡ്യൂൾ പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തായി വെർട്ടിക്കലായിട്ടാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറയും സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

6.5 ഇഞ്ച് ഫുൾ എച്ച്ഡി + 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഹോണർ 9 എക്സിൽ നൽകിയിട്ടുള്ളത്. 2340 × 1080 പിക്‌സൽ റെസല്യൂഷനും 19: 5: 9 ആസ്പാക്ട് റേഷിയോയും ഇതിനുണ്ട്. ഐഫോൺ എക്സ് നോച്ചിന് സമാനമായ ഒരു നോച്ചും സ്‌ക്രീനിൽ ഉണ്ട്.

എആർ‌എം മാലി-ജി 51 എം‌പി 4 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്തിരിക്കുന്ന ഒക്ടാ കോർ കിരിൻ 710 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 4 ജിബി റാമാണ് ഹോണർ 9 എക്സ് ലൈറ്റിൽ കമ്പനി നൽകിയിട്ടുള്ളത്. ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർജദ്ധിപ്പിക്കാനും സാധിക്കും.

സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള EMUI 9 നിലാണ് പ്രവർത്തിക്കുന്നത്. 3,750 mAh നോൺ റിമൂവബിൾ ബാറ്ററിയാണ് ഹോണർ 9 എക്സ് ലൈറ്റിൽ നൽകിയിട്ടുള്ളത്.

കണക്റ്റിവിറ്റി പരിശോധിച്ചാൽ ഇതിൽ ഡ്യുവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz / 5GHz), ബ്ലൂടൂത്ത് 4.2, GPS + GLONASS എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്യൂരിറ്റിക്കായി പിന്നിൽ ഒരു ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

ഹോണർ 9 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ പച്ച കറുപ്പ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. വില പരിശോധിക്കുമ്പോൾ 199 യൂറോ (ഏകദേശം 16,454 രൂപ) വില വരുന്നുണ്ട്. 2020 ഏപ്രിൽ 30 മുതൽ സ്മാർട്ട്‌ഫോണിന്റെ പ്രീ-ഓർഡർ ആരംഭിക്കും.

Comments are closed.